Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employee Arrested

Pathanamthitta

കൈ​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി

പ​ന്ത​ളം: കു​ള​ന​ട കൈ​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ധാ​ക​ര്‍ (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​തി​ല്‍​ചാ​ടി ഉ​ള്ളി​ല്‍ ക​യ​റി​യ ഇ​യാ​ളെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ വീ​ട്ടു​കാ​ര്‍ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ല്‍ ഏ​ല്പി​ച്ചു.

കൊ​ട്ടാ​ര സം​ഘം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൈ​പ്പു​ഴ വ​ട​ക്കേ​മു​റി പു​ത്ത​ന്‍​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ ദീ​പാ വ​ര്‍​മ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ ക​ട​ന്നു​ക​യ​റി​യ​ത്. കൈ​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ന്‍റെ വ​ള​പ്പി​ല്‍ ത​ന്നെ​യാ​ണ് ദീ​പാ​വ​ര്‍​മ​യു​ടെ വ​സ​തി.

രാ​ത്രി 9.30 ഓ​ടെ​യാ​ണ് വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് ഇ​യാ​ള്‍ കൊ​ട്ടാ​ര വ​ള​പ്പി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വ​രാ​ന്ത​യു​ടെ ഗ്രി​ല്‍​ഡോ​ര്‍ തു​റ​ന്ന് പ്ര​ധാ​ന വാ​തി​ലി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​മ​റ​യി​ലൂ​ടെ ദൃ​ശ്യം ക​ണ്ട വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ ഇ​യാ​ളെ പോ​ലീ​സി​ലേ​ല്പി​ച്ച് പ​രാ​തി​യും ന​ല്‍​കി.

ഇ​യാ​ള്‍ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും മോ​ഷ്ടാ​വ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ലു​ള്ള ഒ​രു ക​ട്ട​ക്ക​മ്പ​നി​യി​ല്‍ ജോ​ലി​നോ​ക്കു​ന്ന യാ​ളാ​ണ്. മ​ദ്യ​ല​ഹ​രി​യി​ല്‍ പ​ന്ത​ള​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തും ക​വ​ല​യി​ലു​മെ​ല്ലാം ഇ​യാ​ളെ ക​ണ്ട​വ​രു​ണ്ട്. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം തൊ​ഴി​ല്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യോ​ടൊ​പ്പം വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up